Wednesday 29 May 2013

നമ്മളും ഫ്രീ പാസ്സുകാര്‍


യാത്രകളും അനുഭവങ്ങളും എനിക്ക് പുതിയ ഒരു കാര്യമല്ല.... ചിലതൊക്കെ പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനവും തോന്നില്ല... 
ഈയിടെ തൃശൂര്‍ നിന്നും വരുന്ന വഴി... ക്ഷീണം ഉള്ള കാരണം കൊഴികൊട്ടെക്കുള്ള ബസില്‍ കയറി ഉറക്കം തുടങ്ങി... ഏകദേശം അഞ്ചു മണിയായപ്പോള്‍ ഞാന്‍ ഉണര്‍ന്നത്... ചങ്ങരംകുളം എത്തിയിരിക്കുന്നു... കുറ്റിപ്പുറത്ത്‌ ഇറങ്ങേണ്ട ഞാന്‍ ഉറക്കം വരാതെ ഇരുന്നു... എടപ്പാള്‍ സ്റ്റോപ്പില്‍ കുറെ പേര് ഇറങ്ങി... കയറിയതില്‍ രണ്ടു പേരെ ഞാന്‍ ശ്രദ്ധിച്ചു.... കാഴ്ച ശക്തി കുറവുള്ളവര്‍... കാലിനും കഴിവ് കുറവുള്ളവര്‍...,... ഒരുവിതം അവര്‍ സീറ്റില്‍ ഇരുന്നു... പതിവ് പോലെ കണ്ടക്ടര്‍ വന്നു പണം ചോദിച്ചു... അവര്‍ റിസര്‍വേഷന്‍ കാര്‍ഡ്‌ എടുത്തു കൊടുത്തു... ആള് കുറഞ്ഞത്‌ കൊണ്ട് കണ്ടക്ടര്‍ ഒന്ന് ദെശ്യപെട്ടുകാനും മനസ്സില്‍....,... പക്ഷെ പുറത്തൊന്നും കാട്ടാതെ വളരെ മാന്യമായി കണ്ടക്ടര്‍ ചോദിച്ചു : "എങ്ങോട്ടാ.." രണ്ടു പേരില്‍ ഒരാള്‍ കോഴിക്കോടാണ് പോകേണ്ടത് എന്ന് അറിയിച്ചു... ഉടനെ കണ്ടക്ടര്‍ : "40 കിലോമീറ്റര്‍ വരേ നിങ്ങള്ക്ക് ഫ്രീ പാസ്‌ ഉള്ളു... അത് കൊണ്ട് ബാക്കി പണം തരണം... " എന്റെ കണക്കില്‍ രണ്ടു പേര്‍ക്കും കൂടി അത് 50 രൂപ കാണണം... അപ്പോള്‍ തര്‍ക്കത്തിന് പൂത്തിരി കത്തി... "അങ്ങനെ ഒരു പരിധി ഇല്ല എന്നും മൊത്തം ഫ്രീ ആണ് " എന്ന് അവര്‍ വാശിപിടിച്ചു... ഒച്ചയും ബഹളവും കൂടിയപ്പോ കണ്ടക്ടര്‍ അങ്ങനെ പാസ്സില്‍ എഴുതിയിട്ടുള്ളത് കാണിച്ചു കൊടുത്തു.. അടുത്തിരുന്നിരുന്ന ഞങളുടെ കയ്കളിലെക്കും അത് എത്തി... കണ്ടക്ടര്‍ പറഞ്ഞത് ശെരി തന്നെ... എന്റെ കൂടെ ഉണ്ടായിരുന്ന ആളും അത് അവര്‍ക്ക് അത് കാണിച്ചു കൊടുത്തു.... പെട്ടെന്ന് അവരില്‍ ഒരാള്‍ പറഞ്ഞു : " എന്നാല്‍ വേറെ കാര്‍ഡ്‌ കാണിച്ചു തരാം..."... ഇതെന്താത് കാര്‍ഡ്‌ കല്ലക്ഷന്‍ ആണോ.. ചിലര് പറഞ്ഞു പോയി... പക്ഷെ ആ കാര്‍ഡും അവരെ രക്ഷിച്ചില്ല... കണ്ടക്ടര്‍ ന്യായമായി കുറച്ചു കാര്യങ്ങള്‍ പറഞ്ഞു : "ഈ രണ്ട കാര്‍ഡിലും മുഴുവന്‍ ഫ്രീ പാസ്‌ പറയുന്നില്ല... മാത്രമല്ല ഇത് രണ്ടും ഡ്യൂപ്ലിക്കേറ്റ്‌ ആണ്.. യാത്ര ചെയ്യുമ്പോള്‍ ഒറിജിനല്‍ തന്നെ വേണം... " എന്തൊക്കെ പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല... പിന്നെ കണ്ടക്ടറുടെ ശബ്ദം മാറി... പൈസ തരണം ടിക്കെടും തരാം.... നിങ്ങള്‍ വേണമെങ്കി കേസ് കൊടുത്തോ എന്നായി പിന്നെ... ഈ കാര്‍ഡ്‌ വെച്ച് സ്ഥിരം സൌജന്യ യാത്ര ചെയ്യാറുണ്ട് എന്ന് അവരും... കുറ്റിപ്പുറം എത്താനായി... ഇറങ്ങും മുംബ് ഇത് എന്താകും അവസാനം എന്നറിയാനുള്ള ആകാംഷ അറിയാതെ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നു... എന്തായാലും കണ്ടക്ടര്‍ പറഞ്ഞു : "പണം തന്നിലെങ്കി കുറ്റിപ്പുറം ഇറങ്ങണം... മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാന്‍ ഓരോരുത്തര്‍ കേറിക്കോളും... പണമില്ലേ... അത് പറ..." 
വീണു കിട്ടിയ ആ വാക്കിനു അവരുടെ മറുപടി എല്ലാവരെയും നിശബ്ദരാക്കി... അവര്‍ പറഞ്ഞു : "പണം ഇല്ലാത്തത് കൊണ്ടല്ലേ ഇങ്ങനെ പാസ്സും വാങ്ങിച്ചു യാത്ര ചെയ്യേണ്ടി വന്നത്... അതൊന്നു മനസ്സിലാക്കികൂടെ... കണ്ണിനും വയ്യ കാലിനും വയ്യ... സ്വന്തം മക്കള്‍ക്ക് പോലും വേണ്ട... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പെടാപാട് പെടുകയാ.... എന്നാലും വേണമെങ്കി ഞങ്ങള്‍ കുറ്റിപ്പുറം ഇറങ്ങി കൊള്ളാം... നിങ്ങളെങ്കിലും സന്തോഷമായി ജീവിക്ക് മക്കളെ...." കണ്ടക്ടര്‍ ഒന്നും പറഞ്ഞില്ലേ.... പകരം ഞാനും കണ്ടക്ടറും ഉള്‍പടെ പലരുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര് മാത്രം... അവര്‍ രണ്ടു പേര്‍ക്കും കരയണം എന്നുണ്ടായിരിക്കും... പക്ഷെ ഞങ്ങളുടെ എല്ലാവരുടെയും സഹകരണം കണ്ടിട്ടാവണം അവര്‍ മാത്രം ചിരിച്ച മുകവുമായിട്ടാണ് ഇരുന്നത്... നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാന്മാര്‍....,... പടച്ചോന്‍ ഫ്രീ ആയി എന്തൊക്കെ തന്നിട്ടും നമ്മുക്ക് അതോര്‍ക്കാന്‍ മനസ്സില്‍ വരുന്നില്ലലോ....

Jabi'S

No comments:

Post a Comment