Thursday, 16 May 2013

സുന്ദര യാത്ര


{ ഭാഗം ഒന്ന് }

അവളെ കുറിച്ച് കുറേ പറഞ്ഞു കേട്ടിട്ടുണ്ട്... നല്ല സുന്ദരിയാണ്.. കൂടെ യാത്ര ചെയ്യാനു പറ്റിയവൾ തന്നെ.... ആര്ക്കും കൂടെ യാത്ര ചെയ്യാനു കൊതി തോന്നും.... അതെ അവൾ യാത്രകളിലാണ് കൂടുതൽ സുന്ദരിയാകുന്നത്... എല്ലാ ദിവസവും അവൾ കോഴിക്കോട്ടേക്ക് പോകും.... എന്റെ പഠന ആവശ്യത്തിനു ഞാനും ശനിയാഴ്ചകളിൽ അവിടേക്ക് പോകാറുണ്ട്.... 

പതിവ് പോലെ എന്റെ ഒരു ശനി തന്നെ..... ഞാൻ രാവിലത്തെ ഉറക്ക ഭ്രാന്തു മാറ്റിവെച്ചു ഇറങ്ങിയതാ... ദേ.. അവൾ പോകുന്നു.... ഇന്നും കുറച്ചു കൂടി അഴകുള്ള പോലെ.... എന്റെ കൊതി കൂടിയത് പോലെ.... പക്ഷെ നമുക്കൊകെ യോഗം ഉണ്ടോ ആവോ... എന്തായാലും ഞാൻ എന്റെ കൂട്ടുകാരാൻ വന്നപ്പോൾ കൂടെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.. ക്ലാസ്സ് കഴിഞ്ഞു മടങ്ങവേ ഞാൻ എന്റെ ഒരു സുഹ്രത്തിനെ കണ്ടുമുട്ടി..... ഭാര്യയുമായി കറങ്ങാനു ഇറങ്ങിയതാ... നമ്മടെ നാട്ടുകാരാൻ തന്നെയാണ് കക്ഷി... പറഞ്ഞു ഇരിക്കുനതിനിടയിൽ ഒരു സുന്ദരി അരികിലൂടെ ചീറി പാഞ്ഞു... കക്ഷിയുടെ ഭാര്യ അടക്കം ഉള്ള എല്ലാവരും ഒന്ന് നോക്കി പോയി..... നാട്ടിലേക്ക് തിരിക്കാന് വേണ്ടി പുതിയ ബസ്‌ സ്റ്റാന്റിൽനില്ക്കവെയാണ് സംഭവം... പതിയെ ഞങളുടെ സംഭാഷണ വിഷയം മാറി.... അതിനിടയിൽ ഞാൻ ആ സുന്ദരിയുടെ കാര്യം എടുത്തിട്ടു... അവര്ക്കും കണ്ടാ കൊള്ളാം എന്നായി... ഞാൻ ഇന്ന് അവള് തിരിച്ചു പോകുമ്പോ കൂടെ യാത്ര ചെയ്യണം എന്ന് അവര്ക്കൊരു വാശി... എനിക്ക് തീരെ പരിചയം ഇല്ല എന്നത് ഞാൻ പറഞ്ഞു.... കൂടെ യാത്ര ചെയ്യാനു ഭയങ്കര ചിലവാണ്‌ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്... എന്തായാലും അവൾ വരുന്ന സമയം വരെ ഞങൾ കാത്തിരിക്കാന് തീരുമാനിച്ചു..!!!!!!

സമയം അടുക്കുന്തോറും മനസ്സ് അവളെ കാണാന് കൊതിച്ചു.... അവളുടെ കൂടെ ഉള്ള യാത്രയെ കുറിച്ച് ആലോചിച്ചു കൊണ്ടേ ഇരുന്നു.... ഞാൻ സ്വപ്നലോകത്തിൽ മതിമറന്നിരുന്നു.... സമയം അടുത്തിട്ടും അവള് വരാതെ ആയപ്പോൾ എനിക്ക് ആശങ്ക ആയി... ഇനി അവൾ ഇന്ന് വന്നില്ലേ....? അല്ല, വന്നിട്ടുണ്ട്.. രാവിലെ കണ്ടിട്ടുണ്ട്.... പിന്നെ എവിടെ പോയി.... കാത്തിരിപ്പിന്റെ സുഖം ആണോ വിരഹത്തിനു വേദന യാണോ മനസ്സില് എനിക്കൊന്നും പറയാൻ ആവുനില്ല... സുഹൃത്ത്‌ എന്നോട് ചോദിച്ചു കൊണ്ടേ ഇരുന്നു : "എവിടെടാ "... ഗതികെട്ട് തുടങ്ങിയപ്പോ ഞാൻ അവളുടെ രക്ഷകർതാവിനു വിളിച്ചു... :) ഞമ്മൾ അതൊക്കെ മുമ്പേ സങ്ങടിപ്പിച്ചു വെച്ചിരുന്നു..!! "ഇപ്പൊ അവിടെ എത്തും... കൃത്യമായി എവിടെ എന്നറിയില്ല ", മറുപടിയിൽ ആശ്വാസം കണ്ടു കുറച്ചു നേരം കൂടി നിന്ന്... സുഹൃത്തിന്റെ ക്ഷമ നശിച്ചു തുടങ്ങി..... നേരം ഇരുട്ടുന്നുണ്ട്.... ഭാര്യ ഉള്ളത് കൊണ്ട് വേഗം പോകണം എന്നായി.... അപ്പോൾ എന്റെ മറ്റൊരു കൂട്ടുകാരനെ ഞാൻ കണ്ടു.... അവൻ എന്റെ നാട്ടിലൂടെയാ പോകുന്നത്..... അവസാനം അവന്റെ കൂടെ പോകാം എന്ന് തീരുമാനിച്ചു... അവൻ പറഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞ പോകാം എന്ന്..... ഞാൻ വേഗം പുതിയ സ്ടാണ്ടിന്റെ ഗെയ്ട്ടിലേക്ക്‌ ഓടി....നിരാശയാണ് ഇപ്പോളും മനസ്സില്... അഞ്ചു മിനുറ്റിനകം അവൾ വന്നിരുന്നെകിൽ... മനസ്സ് ഒരുപാട് കൊതിച്ചതാണ്.... എന്നും കൂടെ വേണം എന്നൊന്നും ആഗ്രഹമില്ല... ഒരു യാത്രയിലെങ്കിലും....ഞാൻ വരില്ല എന്ന് കരുതി പിന്നെയും തിരഞ്ഞു നടന്നു.... പക്ഷെ.. എനിക്ക് കഴിയുന്നില്ല... പിന്നെയും തിരിഞ്ഞു ഓടി നോക്കി..... അവസാനം എന്റെ മൊത്തം പോയി...

അവൾ ഇനി വരുമോ....?

{ ഭാഗം രണ്ട് }


"സൗമ്യ ലോട്ടറി ഏജൻസിയുടെ അംഗീകരിച്ച ടിക്കട്ടുകലാണ് ഇവിടെ വിതരണം ചെയ്യുന്നതു.... കടന്നു വരിൻ... ഇന്ന് തന്നെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കു.... ഇന്നത്തെ കാരുണ്യ ലോട്ടറി......" അടുത്ത കടയിലിരിക്കുന്ന ലോട്ടറിക്കാരനെ ഞാൻ ശ്രദ്ധിച്ചു... "പിന്നേ.... ഞാൻ തന്നെ ഇവിടെ ഭാഗ്യവും കാത്തു ഇരിക്കുകയാണ്.... അപ്പോഴാ അവന്റെ ഒരു പുതിയ ഭാഗ്യ പരീക്ഷണ മാര്ഗം...." പുതിയ സ്ടാണ്ടിന്റെ മുമ്പിലെ എന്റെ കാത്തിരിപ്പ്‌ ഇനി നിമിഷങ്ങൾ മാത്രം.... അവസാനം പടച്ചോനെ ഒന്ന് വിളിച്ചു.... അല്ലേലും നമ്മളെ പോലുള്ളവർ ഇമ്മാതിരി കാര്യത്തിലേ പടച്ചോനെ വിളിക്കാന് നിക്കാരുല്ല്... എന്തായാലും അവസാനം ഞാൻ തിരിഞ്ഞു നടന്നു... എല്ലാരും എന്റെ പിറകിലോട്ടു നോക്കുന്നു... ഞാൻ ആകാംഷപൂർവ്വം പിന്നിലേക്ക് നോക്കി....നല്ല തിളക്കമുള്ള ഓറഞ്ച് കളർ ഡ്രസ്സ്‌ ഇട്ടു വരുന്നത് ആരാണ്..? :D ആരാണ്....!! മനസ്സില് ഒരായിരം സന്തോഷ പൂത്തിരികൾ... എന്റെ സുഹ്ര്തും പറഞ്ഞു : "സൂപ്പർ ആണുട്ടാ..".. നല്ല തിളക്കമുള്ള ഗ്ലാസ്‌ ഉണ്ടായിരുന്നു അവൾക്കു.. അതിലൂടെ എന്നെ തന്നെ എനിക്ക് കാണാമായിരുന്നു... അവൾ എനിക്ക് വേണ്ടി വന്ന പോലെ... "jnnurm".... അതാണ്‌ അവളുടെ പേര്... ജാതിയോ മതമോ അറിയില്ല.. ഞാൻ ചോദിച്ചിട്ടില്ല... അല്ലേലും അതൊക്കെ അറിയേണ്ട കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല... രാത്രി സമയത്തെ വെളിച്ചത്തിലും അവളുടെ ഭംഗി... പറഞ്ഞാ തീരുലാ.. ഞാൻ അടുത്തേക്ക് ചെന്ന്... ഞാൻ എന്തൊക്കെ പറഞ്ഞത് എന്നും ചെയ്തതും എന്നും ഒര്കുന്നില്ല... തിക്കികയറി ബസിൽ കയറുന്ന പോലെ...!!

അതെ.. ഞാൻ ഇന്ന് അവളുടെ കൂടെ യാത്രതിരിച്ചു... യാത്ര തുടങ്ങും മുമ്പേ അവൾ അവളുടെ ഹൃദയത്തിൽ എനിക്കൊരു ഇടം തന്ന പോലെ... പക്ഷെ ഒരു കാര്യം എനിക്ക് തീർച്ചയുണ്ട്... അവളുടെ അകത്തളത്തിൽ ഞാൻ മാത്രമല്ല ഉള്ളത് എന്ന്..!! എന്നാലും അവളുടെ ഹ്രദയത്തിൽ സ്ഥാനം പിടിച്ച സന്തോഷം... വല്ലാത്തൊരു തണുത്ത കാറ്റ് വീശുന്നതായി എനിക്ക് അനുബവപെട്ടു...

പറഞ്ഞ പോലെ അവളുടെ കൂടെ ഉള്ള യാത്ര ഗംഭീരം തന്നെ... നല്ല നല്ല പാട്ടുകളുമായി അവൾ യാത്രയെ സുന്ദരമാക്കി.... മുംബ് ഇല്ലാത്തൊരു സുഖം ഞാൻ നന്നായി അനുഭവിച്ചു.. ഓരോന്ന് കൊതിക്കുരിച്ചു സമയം പോയതറിഞ്ഞില്ല.... പറഞ്ഞ പോലെ ഇരട്ടി ചിലവാണ്‌....... .,....!! ഇത്രയും സുന്ദരമായ നിമിഷങ്ങലായിരുന്നോ കഴിഞ്ഞു പോയത് എന്ന് അവളുമായി ഉള്ള യാത്ര കഴിഞ്ഞപ്പോൾ ഞാൻ ഓര്ത് പോയി... ഇന്നും ഓര്ത്ത് കൊണ്ടേ ഇരിക്കുന്നു...

ഇനി നിങ്ങള്ക്ക് ഇവളെ കുറിച്ച് കൂടുതൽ അറിയണ്ടേ... :)
ഇവളാണ് കെ.എസ്.ആർ.ടി.സി വോൾവോ ലോ ഫ്ലോർ ബസ്‌ ആയ jnNurm....
എന്നും ഈ ബസ്‌ എറണാംകുളം മുതൽ കോഴിക്കോട് വരെ പോകുന്നുണ്ട്
ഞാൻ രാവിലെ കോഴിക്കോട് വന്ന കൂട്ടുകാരാൻ : കെ.എസ്.ആർ.ടി.സി തൃശൂർ-കാലിക്കറ്റ്‌ സൂപ്പർഫാസ്റ്റ്
ആ ബസ്‌ നല്ല ഭംഗിയാണ്‍ മച്ചാ.. യാത്ര ചെയ്യാനു നല്ല സുഗവും....
അവളുടെ രക്ഷകര്താവ് കെ.എസ്.ആർ.ടി.സി കൌണ്ടർ ആണ്...
ആ ബസിനു ഓറഞ്ച് പൈന്റാണ്... വലിയ ഗ്ലാസും ഉണ്ട്...
വോൾവോ ബസ്‌ ആയതു കൊണ്ട് നല്ല തിളക്കവും....
അവളുടെ ഹ്രദയം, അകത്തളം എന്ന് വെച്ചാൽ സീറ്റിങ്ങ്....
തണുത്ത കാറ്റ് എന്നാൽ AC...
റേഡിയോ വെച്ചിരുന്നത് കൊണ്ട് നല്ല പാട്ടുകൾ ഉണ്ടായിരുന്നു...
സാധാ ബസിനേക്കാൾ ഇരട്ടി ചാർജ് ആണ് ഈ ബസിൽ യാത്ര ചെയ്യാനു...

ചോദിക്കണ്ട... ഇനി അവളെ കുറിച്ച് ഞാൻ പറഞ്ഞു തരുല...
ഇപ്പോഴും നല്ല ആഗ്രഹം ഉണ്ട്.... അവളുടെ കൂടെ ഒന്ന് കൂടി യാത്ര ചെയ്യാൻ....
നിങ്ങള്ക്കും ആഗ്രഹം ഉണ്ട് അല്ലെ... മനസിലായി... മനസിലായി... :) :D
കെ.എസ്.ആർ.ടി.സി യെ ആലോചിച്ചു എത്ര ലടുകൾ ഇനി പൊട്ടും....!!

ഒരു പാട് അക്ഷര തെറ്റുകള്‍ ഉണ്ട് എന്നറിയാം...
അടുത്ത കൃതികളില്‍ നന്നാക്കാം...
അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു..

ജാബി'സ്