Wednesday, 29 May 2013

നമ്മളും ഫ്രീ പാസ്സുകാര്‍


യാത്രകളും അനുഭവങ്ങളും എനിക്ക് പുതിയ ഒരു കാര്യമല്ല.... ചിലതൊക്കെ പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനവും തോന്നില്ല... 
ഈയിടെ തൃശൂര്‍ നിന്നും വരുന്ന വഴി... ക്ഷീണം ഉള്ള കാരണം കൊഴികൊട്ടെക്കുള്ള ബസില്‍ കയറി ഉറക്കം തുടങ്ങി... ഏകദേശം അഞ്ചു മണിയായപ്പോള്‍ ഞാന്‍ ഉണര്‍ന്നത്... ചങ്ങരംകുളം എത്തിയിരിക്കുന്നു... കുറ്റിപ്പുറത്ത്‌ ഇറങ്ങേണ്ട ഞാന്‍ ഉറക്കം വരാതെ ഇരുന്നു... എടപ്പാള്‍ സ്റ്റോപ്പില്‍ കുറെ പേര് ഇറങ്ങി... കയറിയതില്‍ രണ്ടു പേരെ ഞാന്‍ ശ്രദ്ധിച്ചു.... കാഴ്ച ശക്തി കുറവുള്ളവര്‍... കാലിനും കഴിവ് കുറവുള്ളവര്‍...,... ഒരുവിതം അവര്‍ സീറ്റില്‍ ഇരുന്നു... പതിവ് പോലെ കണ്ടക്ടര്‍ വന്നു പണം ചോദിച്ചു... അവര്‍ റിസര്‍വേഷന്‍ കാര്‍ഡ്‌ എടുത്തു കൊടുത്തു... ആള് കുറഞ്ഞത്‌ കൊണ്ട് കണ്ടക്ടര്‍ ഒന്ന് ദെശ്യപെട്ടുകാനും മനസ്സില്‍....,... പക്ഷെ പുറത്തൊന്നും കാട്ടാതെ വളരെ മാന്യമായി കണ്ടക്ടര്‍ ചോദിച്ചു : "എങ്ങോട്ടാ.." രണ്ടു പേരില്‍ ഒരാള്‍ കോഴിക്കോടാണ് പോകേണ്ടത് എന്ന് അറിയിച്ചു... ഉടനെ കണ്ടക്ടര്‍ : "40 കിലോമീറ്റര്‍ വരേ നിങ്ങള്ക്ക് ഫ്രീ പാസ്‌ ഉള്ളു... അത് കൊണ്ട് ബാക്കി പണം തരണം... " എന്റെ കണക്കില്‍ രണ്ടു പേര്‍ക്കും കൂടി അത് 50 രൂപ കാണണം... അപ്പോള്‍ തര്‍ക്കത്തിന് പൂത്തിരി കത്തി... "അങ്ങനെ ഒരു പരിധി ഇല്ല എന്നും മൊത്തം ഫ്രീ ആണ് " എന്ന് അവര്‍ വാശിപിടിച്ചു... ഒച്ചയും ബഹളവും കൂടിയപ്പോ കണ്ടക്ടര്‍ അങ്ങനെ പാസ്സില്‍ എഴുതിയിട്ടുള്ളത് കാണിച്ചു കൊടുത്തു.. അടുത്തിരുന്നിരുന്ന ഞങളുടെ കയ്കളിലെക്കും അത് എത്തി... കണ്ടക്ടര്‍ പറഞ്ഞത് ശെരി തന്നെ... എന്റെ കൂടെ ഉണ്ടായിരുന്ന ആളും അത് അവര്‍ക്ക് അത് കാണിച്ചു കൊടുത്തു.... പെട്ടെന്ന് അവരില്‍ ഒരാള്‍ പറഞ്ഞു : " എന്നാല്‍ വേറെ കാര്‍ഡ്‌ കാണിച്ചു തരാം..."... ഇതെന്താത് കാര്‍ഡ്‌ കല്ലക്ഷന്‍ ആണോ.. ചിലര് പറഞ്ഞു പോയി... പക്ഷെ ആ കാര്‍ഡും അവരെ രക്ഷിച്ചില്ല... കണ്ടക്ടര്‍ ന്യായമായി കുറച്ചു കാര്യങ്ങള്‍ പറഞ്ഞു : "ഈ രണ്ട കാര്‍ഡിലും മുഴുവന്‍ ഫ്രീ പാസ്‌ പറയുന്നില്ല... മാത്രമല്ല ഇത് രണ്ടും ഡ്യൂപ്ലിക്കേറ്റ്‌ ആണ്.. യാത്ര ചെയ്യുമ്പോള്‍ ഒറിജിനല്‍ തന്നെ വേണം... " എന്തൊക്കെ പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല... പിന്നെ കണ്ടക്ടറുടെ ശബ്ദം മാറി... പൈസ തരണം ടിക്കെടും തരാം.... നിങ്ങള്‍ വേണമെങ്കി കേസ് കൊടുത്തോ എന്നായി പിന്നെ... ഈ കാര്‍ഡ്‌ വെച്ച് സ്ഥിരം സൌജന്യ യാത്ര ചെയ്യാറുണ്ട് എന്ന് അവരും... കുറ്റിപ്പുറം എത്താനായി... ഇറങ്ങും മുംബ് ഇത് എന്താകും അവസാനം എന്നറിയാനുള്ള ആകാംഷ അറിയാതെ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നു... എന്തായാലും കണ്ടക്ടര്‍ പറഞ്ഞു : "പണം തന്നിലെങ്കി കുറ്റിപ്പുറം ഇറങ്ങണം... മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാന്‍ ഓരോരുത്തര്‍ കേറിക്കോളും... പണമില്ലേ... അത് പറ..." 
വീണു കിട്ടിയ ആ വാക്കിനു അവരുടെ മറുപടി എല്ലാവരെയും നിശബ്ദരാക്കി... അവര്‍ പറഞ്ഞു : "പണം ഇല്ലാത്തത് കൊണ്ടല്ലേ ഇങ്ങനെ പാസ്സും വാങ്ങിച്ചു യാത്ര ചെയ്യേണ്ടി വന്നത്... അതൊന്നു മനസ്സിലാക്കികൂടെ... കണ്ണിനും വയ്യ കാലിനും വയ്യ... സ്വന്തം മക്കള്‍ക്ക് പോലും വേണ്ട... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പെടാപാട് പെടുകയാ.... എന്നാലും വേണമെങ്കി ഞങ്ങള്‍ കുറ്റിപ്പുറം ഇറങ്ങി കൊള്ളാം... നിങ്ങളെങ്കിലും സന്തോഷമായി ജീവിക്ക് മക്കളെ...." കണ്ടക്ടര്‍ ഒന്നും പറഞ്ഞില്ലേ.... പകരം ഞാനും കണ്ടക്ടറും ഉള്‍പടെ പലരുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര് മാത്രം... അവര്‍ രണ്ടു പേര്‍ക്കും കരയണം എന്നുണ്ടായിരിക്കും... പക്ഷെ ഞങ്ങളുടെ എല്ലാവരുടെയും സഹകരണം കണ്ടിട്ടാവണം അവര്‍ മാത്രം ചിരിച്ച മുകവുമായിട്ടാണ് ഇരുന്നത്... നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാന്മാര്‍....,... പടച്ചോന്‍ ഫ്രീ ആയി എന്തൊക്കെ തന്നിട്ടും നമ്മുക്ക് അതോര്‍ക്കാന്‍ മനസ്സില്‍ വരുന്നില്ലലോ....

Jabi'S

Sunday, 19 May 2013

എന്റെ പ്രണയംജീവിത വഴിയരികില്‍... എന്നോ,...
നിന്നെ തലോടിനടന്നപ്പോള്‍...,..
നടകലുന്ന എന്നുള്ളില്‍ നിറഞ്ഞു...
ഒരായിരം കിനാകളും നിറങ്ങളും....

അലിയുവാന്‍ തിരിഞ്ഞു നോക്കിയപ്പോഴോ...
കൂടെ നിന്‍ മനം കുളിര്ത്തത് ഞാനറിഞ്ഞു...
ആകാശങ്ങളിലെ ഇരുട്ടിലേക്ക് ശ്രദ്ധിച്ചപ്പോഴോ...
ചിരകാല ഭംഗിയായ നിലാവിനെ ഞാന്‍ കണ്ടു...

കൂടെ വന്നവള്‍ക്കായി അന്നേ ഞാന്‍......,...
ഒരുക്കി നൂറു സുരക്ഷിത കവാടങ്ങള്‍,...
കുടുംബബന്ദം തന്‍ അറിവിനാല്‍ ഞാന്‍,..
സംബൂര്‍ണമാക്കി എന്‍ പ്രണയ സൌന്ദര്യം...

അഴകില്‍ കുതിര്‍ന്ന ഒരായിരം രോസാപ്പൂക്കളിലും...
മുള്ളിന്റെ തീരാ വേദനകള്‍ ഇന്നുമെന്റെ മനസ്സില്‍....,...
ഒരായിരം പരിശ്രമിച്ചിട്ടുമേന്തെ ആകുന്നില്ലാ....
ഒരു തീനാളം തന്‍ ശോഭ മായ്ച്ചു കളയാന്‍....,...

വിതുമ്പുന്ന നിമിഷങ്ങലോ അതോ മറ്റോ...
അറിയാതെ വിറങ്ങലിച്ചു പോയതോ തെറ്റോ...
എനിക്കറിയാം നീ എന്നുമെന്റെ കൂടെ എന്ന്...
പക്ഷെ അറിയില്ലെനിക്ക്‌ നീ എത്രകാലമെന്ന്‍....,....

പ്രാര്‍ഥനാ ശ്രുധികളില്‍ ഞാന്‍ നിന്നെ മറന്നിട്ടില്ല...
പരിണമിക്കുന്ന യുവത്വ ദിനങ്ങളിലും വിട്ടുപോയിട്ടില്ല...
പരിശുധമാക്കിയ സ്നേഹതീര്ങ്ങലിലാണ് കണ്ണുകള്‍,...
അകലാതെ കഴിയുന്ന നിന്‍ മനമിലാണ് പ്രതീക്ഷകള്‍,...

കാത്തിരിക്കാം പ്രിയേ ഇനിയുമേറെ....
അല്ലെങ്കിലും...,....
കാത്തിരുന്നു പോയുകയാണ് പ്രിയേ ഇനിയുമേറെ....

ജാബി'സ്

Friday, 17 May 2013

THE BIG APRIL FOOLOne more april fool went away... a day of foolishness... Everyone tries to make some different experiences... "hPpY bDaY" sms was the stuff tried to fool me in the morning.. "Some body have died in the college"... the next from the way to college.. Another one was online... Respective FB post tells the film "AAMEN" is available now with link ( http://malllumovietorrents.blogspot.com/2013/03/amen-new-malayalam-movie.html ).. Some guys told their like button is not working too... I just evaluated the foolishness.. Which was the best.. From the nutshell, I went through my life too...

Mum put 3 dosa in my plate... I fooled her by putting 1 from it back...
Sir told me "write assignments your own".. I fooled him by neglecting that...
My friend asked me "where are you".. I fooled him by saying "home" from the riverside...

Without an interval and intersecton of April 1... I actually fool myself by fooling others and spoil the best to happen in my life...
This April fool is a wake up from being fooled myself for the sake of me itself...
Let the foolish day also speak some best....

Jabi'S
 

എന്റെ കലാലയം

കലാലയ കോവിലകമേ...
കവിയത്രിക്കു പോലുമാകില്ലേ..
കർമ്മവീധീയിൽ വന്നതെല്ലാം...
കുറിക്കാനു നിൻ കിളിനാദങ്ങളിൽ...

--------
മറയുന്ന നിമിഷങ്ങ
ളി
ലേതോ..
മറയാതിരിക്കാൻ ആഷിക്കയൊ..
മനമേ.. നിന്റെ അന്തരം.. ഒഹ്‌..
മാർഗ്ഗമെവിടെ മിന്നിയിരിക്കാൻ.


----------
പറയാൻ വാക്കുക
ളി
ല്ല...
പ്രിയരെ വിട്ടു പോകുമ്പോള്‍...,..
പതറിപ്പോവുകയാണോ ഞാൻ..
പിരിയാനിനിയും ആവാതെയോ.

-----------
വേദ വാക്ക്യങ്ങളാൽ ഞാൻ...
വാനോളം മനസ്സിൽ പൂട്ടിയിട്ടും..
വാർന്നൊലിക്കുന്നതും കണ്ടു...
വിവർണ്ണമാം കലാലയ നിറങ്ങൽ...

--------------
സൗന്ദര്യ പുഷ്പമേ നീ മങ്ങിയോ..
സുപ്രഭാതത്തിൽ കണ്ട ഓർമ്മകളാൽ...
സ്വാതന്ദ്ര്യം നിറയുന്ന വിണ്ണിലും...
സാരമില്ലാതെ ഓർത്തുകൊണ്ടിരിക്കയൊ...
സ്വപ്ന തുല്യമാം ദിനങ്ങളെ.

ജാബി'സ്

Thursday, 16 May 2013

സുന്ദര യാത്ര


{ ഭാഗം ഒന്ന് }

അവളെ കുറിച്ച് കുറേ പറഞ്ഞു കേട്ടിട്ടുണ്ട്... നല്ല സുന്ദരിയാണ്.. കൂടെ യാത്ര ചെയ്യാനു പറ്റിയവൾ തന്നെ.... ആര്ക്കും കൂടെ യാത്ര ചെയ്യാനു കൊതി തോന്നും.... അതെ അവൾ യാത്രകളിലാണ് കൂടുതൽ സുന്ദരിയാകുന്നത്... എല്ലാ ദിവസവും അവൾ കോഴിക്കോട്ടേക്ക് പോകും.... എന്റെ പഠന ആവശ്യത്തിനു ഞാനും ശനിയാഴ്ചകളിൽ അവിടേക്ക് പോകാറുണ്ട്.... 

പതിവ് പോലെ എന്റെ ഒരു ശനി തന്നെ..... ഞാൻ രാവിലത്തെ ഉറക്ക ഭ്രാന്തു മാറ്റിവെച്ചു ഇറങ്ങിയതാ... ദേ.. അവൾ പോകുന്നു.... ഇന്നും കുറച്ചു കൂടി അഴകുള്ള പോലെ.... എന്റെ കൊതി കൂടിയത് പോലെ.... പക്ഷെ നമുക്കൊകെ യോഗം ഉണ്ടോ ആവോ... എന്തായാലും ഞാൻ എന്റെ കൂട്ടുകാരാൻ വന്നപ്പോൾ കൂടെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.. ക്ലാസ്സ് കഴിഞ്ഞു മടങ്ങവേ ഞാൻ എന്റെ ഒരു സുഹ്രത്തിനെ കണ്ടുമുട്ടി..... ഭാര്യയുമായി കറങ്ങാനു ഇറങ്ങിയതാ... നമ്മടെ നാട്ടുകാരാൻ തന്നെയാണ് കക്ഷി... പറഞ്ഞു ഇരിക്കുനതിനിടയിൽ ഒരു സുന്ദരി അരികിലൂടെ ചീറി പാഞ്ഞു... കക്ഷിയുടെ ഭാര്യ അടക്കം ഉള്ള എല്ലാവരും ഒന്ന് നോക്കി പോയി..... നാട്ടിലേക്ക് തിരിക്കാന് വേണ്ടി പുതിയ ബസ്‌ സ്റ്റാന്റിൽനില്ക്കവെയാണ് സംഭവം... പതിയെ ഞങളുടെ സംഭാഷണ വിഷയം മാറി.... അതിനിടയിൽ ഞാൻ ആ സുന്ദരിയുടെ കാര്യം എടുത്തിട്ടു... അവര്ക്കും കണ്ടാ കൊള്ളാം എന്നായി... ഞാൻ ഇന്ന് അവള് തിരിച്ചു പോകുമ്പോ കൂടെ യാത്ര ചെയ്യണം എന്ന് അവര്ക്കൊരു വാശി... എനിക്ക് തീരെ പരിചയം ഇല്ല എന്നത് ഞാൻ പറഞ്ഞു.... കൂടെ യാത്ര ചെയ്യാനു ഭയങ്കര ചിലവാണ്‌ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്... എന്തായാലും അവൾ വരുന്ന സമയം വരെ ഞങൾ കാത്തിരിക്കാന് തീരുമാനിച്ചു..!!!!!!

സമയം അടുക്കുന്തോറും മനസ്സ് അവളെ കാണാന് കൊതിച്ചു.... അവളുടെ കൂടെ ഉള്ള യാത്രയെ കുറിച്ച് ആലോചിച്ചു കൊണ്ടേ ഇരുന്നു.... ഞാൻ സ്വപ്നലോകത്തിൽ മതിമറന്നിരുന്നു.... സമയം അടുത്തിട്ടും അവള് വരാതെ ആയപ്പോൾ എനിക്ക് ആശങ്ക ആയി... ഇനി അവൾ ഇന്ന് വന്നില്ലേ....? അല്ല, വന്നിട്ടുണ്ട്.. രാവിലെ കണ്ടിട്ടുണ്ട്.... പിന്നെ എവിടെ പോയി.... കാത്തിരിപ്പിന്റെ സുഖം ആണോ വിരഹത്തിനു വേദന യാണോ മനസ്സില് എനിക്കൊന്നും പറയാൻ ആവുനില്ല... സുഹൃത്ത്‌ എന്നോട് ചോദിച്ചു കൊണ്ടേ ഇരുന്നു : "എവിടെടാ "... ഗതികെട്ട് തുടങ്ങിയപ്പോ ഞാൻ അവളുടെ രക്ഷകർതാവിനു വിളിച്ചു... :) ഞമ്മൾ അതൊക്കെ മുമ്പേ സങ്ങടിപ്പിച്ചു വെച്ചിരുന്നു..!! "ഇപ്പൊ അവിടെ എത്തും... കൃത്യമായി എവിടെ എന്നറിയില്ല ", മറുപടിയിൽ ആശ്വാസം കണ്ടു കുറച്ചു നേരം കൂടി നിന്ന്... സുഹൃത്തിന്റെ ക്ഷമ നശിച്ചു തുടങ്ങി..... നേരം ഇരുട്ടുന്നുണ്ട്.... ഭാര്യ ഉള്ളത് കൊണ്ട് വേഗം പോകണം എന്നായി.... അപ്പോൾ എന്റെ മറ്റൊരു കൂട്ടുകാരനെ ഞാൻ കണ്ടു.... അവൻ എന്റെ നാട്ടിലൂടെയാ പോകുന്നത്..... അവസാനം അവന്റെ കൂടെ പോകാം എന്ന് തീരുമാനിച്ചു... അവൻ പറഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞ പോകാം എന്ന്..... ഞാൻ വേഗം പുതിയ സ്ടാണ്ടിന്റെ ഗെയ്ട്ടിലേക്ക്‌ ഓടി....നിരാശയാണ് ഇപ്പോളും മനസ്സില്... അഞ്ചു മിനുറ്റിനകം അവൾ വന്നിരുന്നെകിൽ... മനസ്സ് ഒരുപാട് കൊതിച്ചതാണ്.... എന്നും കൂടെ വേണം എന്നൊന്നും ആഗ്രഹമില്ല... ഒരു യാത്രയിലെങ്കിലും....ഞാൻ വരില്ല എന്ന് കരുതി പിന്നെയും തിരഞ്ഞു നടന്നു.... പക്ഷെ.. എനിക്ക് കഴിയുന്നില്ല... പിന്നെയും തിരിഞ്ഞു ഓടി നോക്കി..... അവസാനം എന്റെ മൊത്തം പോയി...

അവൾ ഇനി വരുമോ....?

{ ഭാഗം രണ്ട് }


"സൗമ്യ ലോട്ടറി ഏജൻസിയുടെ അംഗീകരിച്ച ടിക്കട്ടുകലാണ് ഇവിടെ വിതരണം ചെയ്യുന്നതു.... കടന്നു വരിൻ... ഇന്ന് തന്നെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കു.... ഇന്നത്തെ കാരുണ്യ ലോട്ടറി......" അടുത്ത കടയിലിരിക്കുന്ന ലോട്ടറിക്കാരനെ ഞാൻ ശ്രദ്ധിച്ചു... "പിന്നേ.... ഞാൻ തന്നെ ഇവിടെ ഭാഗ്യവും കാത്തു ഇരിക്കുകയാണ്.... അപ്പോഴാ അവന്റെ ഒരു പുതിയ ഭാഗ്യ പരീക്ഷണ മാര്ഗം...." പുതിയ സ്ടാണ്ടിന്റെ മുമ്പിലെ എന്റെ കാത്തിരിപ്പ്‌ ഇനി നിമിഷങ്ങൾ മാത്രം.... അവസാനം പടച്ചോനെ ഒന്ന് വിളിച്ചു.... അല്ലേലും നമ്മളെ പോലുള്ളവർ ഇമ്മാതിരി കാര്യത്തിലേ പടച്ചോനെ വിളിക്കാന് നിക്കാരുല്ല്... എന്തായാലും അവസാനം ഞാൻ തിരിഞ്ഞു നടന്നു... എല്ലാരും എന്റെ പിറകിലോട്ടു നോക്കുന്നു... ഞാൻ ആകാംഷപൂർവ്വം പിന്നിലേക്ക് നോക്കി....നല്ല തിളക്കമുള്ള ഓറഞ്ച് കളർ ഡ്രസ്സ്‌ ഇട്ടു വരുന്നത് ആരാണ്..? :D ആരാണ്....!! മനസ്സില് ഒരായിരം സന്തോഷ പൂത്തിരികൾ... എന്റെ സുഹ്ര്തും പറഞ്ഞു : "സൂപ്പർ ആണുട്ടാ..".. നല്ല തിളക്കമുള്ള ഗ്ലാസ്‌ ഉണ്ടായിരുന്നു അവൾക്കു.. അതിലൂടെ എന്നെ തന്നെ എനിക്ക് കാണാമായിരുന്നു... അവൾ എനിക്ക് വേണ്ടി വന്ന പോലെ... "jnnurm".... അതാണ്‌ അവളുടെ പേര്... ജാതിയോ മതമോ അറിയില്ല.. ഞാൻ ചോദിച്ചിട്ടില്ല... അല്ലേലും അതൊക്കെ അറിയേണ്ട കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല... രാത്രി സമയത്തെ വെളിച്ചത്തിലും അവളുടെ ഭംഗി... പറഞ്ഞാ തീരുലാ.. ഞാൻ അടുത്തേക്ക് ചെന്ന്... ഞാൻ എന്തൊക്കെ പറഞ്ഞത് എന്നും ചെയ്തതും എന്നും ഒര്കുന്നില്ല... തിക്കികയറി ബസിൽ കയറുന്ന പോലെ...!!

അതെ.. ഞാൻ ഇന്ന് അവളുടെ കൂടെ യാത്രതിരിച്ചു... യാത്ര തുടങ്ങും മുമ്പേ അവൾ അവളുടെ ഹൃദയത്തിൽ എനിക്കൊരു ഇടം തന്ന പോലെ... പക്ഷെ ഒരു കാര്യം എനിക്ക് തീർച്ചയുണ്ട്... അവളുടെ അകത്തളത്തിൽ ഞാൻ മാത്രമല്ല ഉള്ളത് എന്ന്..!! എന്നാലും അവളുടെ ഹ്രദയത്തിൽ സ്ഥാനം പിടിച്ച സന്തോഷം... വല്ലാത്തൊരു തണുത്ത കാറ്റ് വീശുന്നതായി എനിക്ക് അനുബവപെട്ടു...

പറഞ്ഞ പോലെ അവളുടെ കൂടെ ഉള്ള യാത്ര ഗംഭീരം തന്നെ... നല്ല നല്ല പാട്ടുകളുമായി അവൾ യാത്രയെ സുന്ദരമാക്കി.... മുംബ് ഇല്ലാത്തൊരു സുഖം ഞാൻ നന്നായി അനുഭവിച്ചു.. ഓരോന്ന് കൊതിക്കുരിച്ചു സമയം പോയതറിഞ്ഞില്ല.... പറഞ്ഞ പോലെ ഇരട്ടി ചിലവാണ്‌....... .,....!! ഇത്രയും സുന്ദരമായ നിമിഷങ്ങലായിരുന്നോ കഴിഞ്ഞു പോയത് എന്ന് അവളുമായി ഉള്ള യാത്ര കഴിഞ്ഞപ്പോൾ ഞാൻ ഓര്ത് പോയി... ഇന്നും ഓര്ത്ത് കൊണ്ടേ ഇരിക്കുന്നു...

ഇനി നിങ്ങള്ക്ക് ഇവളെ കുറിച്ച് കൂടുതൽ അറിയണ്ടേ... :)
ഇവളാണ് കെ.എസ്.ആർ.ടി.സി വോൾവോ ലോ ഫ്ലോർ ബസ്‌ ആയ jnNurm....
എന്നും ഈ ബസ്‌ എറണാംകുളം മുതൽ കോഴിക്കോട് വരെ പോകുന്നുണ്ട്
ഞാൻ രാവിലെ കോഴിക്കോട് വന്ന കൂട്ടുകാരാൻ : കെ.എസ്.ആർ.ടി.സി തൃശൂർ-കാലിക്കറ്റ്‌ സൂപ്പർഫാസ്റ്റ്
ആ ബസ്‌ നല്ല ഭംഗിയാണ്‍ മച്ചാ.. യാത്ര ചെയ്യാനു നല്ല സുഗവും....
അവളുടെ രക്ഷകര്താവ് കെ.എസ്.ആർ.ടി.സി കൌണ്ടർ ആണ്...
ആ ബസിനു ഓറഞ്ച് പൈന്റാണ്... വലിയ ഗ്ലാസും ഉണ്ട്...
വോൾവോ ബസ്‌ ആയതു കൊണ്ട് നല്ല തിളക്കവും....
അവളുടെ ഹ്രദയം, അകത്തളം എന്ന് വെച്ചാൽ സീറ്റിങ്ങ്....
തണുത്ത കാറ്റ് എന്നാൽ AC...
റേഡിയോ വെച്ചിരുന്നത് കൊണ്ട് നല്ല പാട്ടുകൾ ഉണ്ടായിരുന്നു...
സാധാ ബസിനേക്കാൾ ഇരട്ടി ചാർജ് ആണ് ഈ ബസിൽ യാത്ര ചെയ്യാനു...

ചോദിക്കണ്ട... ഇനി അവളെ കുറിച്ച് ഞാൻ പറഞ്ഞു തരുല...
ഇപ്പോഴും നല്ല ആഗ്രഹം ഉണ്ട്.... അവളുടെ കൂടെ ഒന്ന് കൂടി യാത്ര ചെയ്യാൻ....
നിങ്ങള്ക്കും ആഗ്രഹം ഉണ്ട് അല്ലെ... മനസിലായി... മനസിലായി... :) :D
കെ.എസ്.ആർ.ടി.സി യെ ആലോചിച്ചു എത്ര ലടുകൾ ഇനി പൊട്ടും....!!

ഒരു പാട് അക്ഷര തെറ്റുകള്‍ ഉണ്ട് എന്നറിയാം...
അടുത്ത കൃതികളില്‍ നന്നാക്കാം...
അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു..

ജാബി'സ്